Posts

Image

വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ!

Image
നിങ്ങ ള്‍ ജീവിതത്തെ കണ്ടിട്ടുണ്ടോ ചിലരുടെ ചിരിയില്‍ തൂങ്ങി ചിലകഥകളില്‍ നിറഞ്ഞ് ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത് അരുവിയായും കൊച്ചോളങ്ങളായും ചില മഴകളില്‍ മാത്രം നിറഞ്ഞും ചില വഴികളോടുമാത്രം 'കിന്നാരം പറഞ്ഞും.' ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആരും കൊത്തിവെക്കാത്തതുകാരണമാവാം ജീവിതം ഒരു ശില്‍പം പോലുമാവാതെ പോയത്... ..... ഒരുദിനം വഴിയില്‍ വെച്ചുകണ്ടു പ്ലാസ്റ്റിക്ക് സാധനങ്ങള്‍ പെറുക്കുന്ന ഒരു ജീവിതം ഇരുട്ടില്‍ നില്‍ക്കുന്നു വഴിതെറ്റിയതാണ് ആരൊ ബലമായി അന്യദേശത്ത് കൊണ്ടുപോയതാണീ ജീവിതത്തെ , മഴയില്‍ ഒരു ദിനം നനഞ്ഞുപോയി ഈ ജീവിതം. എന്നാല്‍ തെല്ലുപരിഭവമില്ലാതെ നില്‍ക്കുന്നു ഒടുക്കം യാത്ര ചോദിക്കുന്നു മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ കടം വാങ്ങിക്കുന്നൂ ജീവിതം. വഴികളില്‍ വളവില്‍പ്പനക്കാരിയൊരു ജീവിതം ഊരുതെണ്ടിമറ്റൊന്ന്. ഇവിടെയുണ്ട് ജീവിതം അന്യമായ് ഇന്ത്യയുടെ മാപ്പ് പൊതുവിവരങ്ങളടങ്ങിയ ഡയറി ശില്‍പങ്ങള്‍ വില്‍ക്കുന്നുണ്ടവള്‍ തലസ്ഥാന നഗര‍ നിരത്തില്‍ വിലപേശി ജീവിതം. [സാര്‍ .. ദാ .. നോക്ക

പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍

Image
വഴിയരികില്‍ ആളുകള്‍ കൂടുന്നിടങ്ങളില്‍ തല, ഉടല്‍ എന്നിങ്ങനെ വെവ്വേറെ അവയവങ്ങളാകെ പലദിശകളിലായി ഒരു ചിത്രകാരന്‍റെ ഭാവന. ചിത്രങ്ങളിലേക്കുറ്റുനോക്കി പല ദിശകളില്‍ നിന്നുവന്നവര്‍ പല അര്‍ത്ഥങ്ങളില്‍നില്‍ക്കുന്നു , ഒരു ചിത്രമാവുമ്പോള്‍ കഥയിലെന്നപോലെ ഒരു പാട് ചോദ്യങ്ങളുണ്ട്. അനുവാചകനും അവന്‍റെ ഒരു ലോകമുണ്ട്. കാഴ്ച്ചക്കാരനുമുണ്ട് ഒരു ലോകം; നാളെ അവരിലൊരാള്‍ ഇതേപോലെ ഒരു ചിത്രം വരഞ്ഞേക്കാം അയാള്‍ ഒരു നല്ല ചിത്രകാരനാവണമെന്നില്ല! നിങ്ങള്‍ ആ കണ്ണുകളിലേക്ക് നോക്കൂ ... കാഴ്ച്ചകളുടെ ഒരു വിതാനം അതൊളിപ്പിക്കുന്നുണ്ട് . ആ വിരലുകള്‍ നമ്മോട് എന്തോ ആശംസിക്കുന്നുണ്ട്. കാലുകളില്‍ ഇനിയും നടന്നിട്ടില്ലാത്ത - വഴികളെക്കുറിച്ചുള്ള വെമ്പലാവാം. ഇങ്ങനെ ഈ വിധമൊരു ചിത്രം വരഞ്ഞിട്ടതാരെന്നറിയാതെ ആളുകള്‍ ... അവര്‍ക്കിടയിലെവിടെയോ മുഖമൊളിപ്പിച്ച് അയാള്‍ ആരുടെ കണ്ണാവാം ഉള്ളില്‍ സൂക്ഷിക്കുന്നത്? ഈ കവിത മാര്‍ച്ച് 22ന് വാരാന്ത്യ കൗമുദിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍)

ദൃശ്യം

Image
കാണികള്‍ കൂടുന്ന സിനിമയാണ് സംവിധായകനില്ലാത്ത തിരക്കഥയില്ലാത്ത ഇതിവൃത്തമാണ്. അപ്പപ്പോള്‍ കാണിക്കുന്നതാണ്! തൊന്നുന്നതാണ് തികച്ചും സംഭവബഹുലമാണ്. ചിരിയുണ്ടാവും, കണ്ണുനീരുണ്ടാവും, സ്റ്റണ്ടുണ്ടാവും, മുറിവുണ്ടാവും ആശുപത്രിയാവും വരാന്തയാവും; ചിലപ്പോള്‍ പാവങ്ങളാവും, പണക്കരാവും. ഒടുക്കം ശ്മശാനത്തിലാവും അപ്പോള്‍ കുറേ ആളുകളൊക്കെ കാണും; പിന്നെ പിരിയും. സംവിധായകനില്ലാത്ത - തിരക്കഥയില്ലാത്ത - സിനിമയാവുമ്പോള്‍ ; എല്ലാം ഷോട്ടും ഒറിജിനലാവും. കത്തി ഒറിജിനല്‍ ‍കുത്ത്. തോക്ക് ഒറിജിനല്‍ ‍ഷൂട്ട്. ബോംബ് ഒറിജിനല്‍ പൊട്ട് ; എത്രപേര്‍ എവിടങ്ങളിലെല്ലാമായി ഒരു ക്രമീകരണവുമില്ല; സംവിധായകനില്ലാത്ത തിരക്കഥയില്ലാത്ത സിനിമയാവുമ്പോള്‍ ! ******************** 32 അഭിപ്രായം ഇങ്ങനെയൊക്കെ :

ഇന്ത്യയെ ആരുകണ്ടെത്തും

സച്ചിന്‍റെബാറ്റിങ്ങ് കുതിപ്പില്‍ കുംബ്ലെയുടെ ബൗളിങ്ങ് മികവില്‍ ഇന്ത്യയുടെ നില ശക്തമായിരുന്നു. മുമ്പൊന്നും മന:സ്സിലായിരുന്നില്ല ഇങ്ങിനെ ഒരു രാജ്യത്തെ മൂന്നുസ്റ്റമ്പില്‍നിര്‍ത്തി ക്ലീന്‍ബൗളാക്കാമെന്ന്; ഗാന്ധിയോ എന്തിന് ഭഗത് സിംഗ്പോലുമോ?. ഒരൊറ്റനിമിഷം ലോകത്തെ മുഴുവന്‍ സ്പിന്‍ബൗളിങ്ങിനാലെ- തുരത്താമെന്ന് ജിന്നപോലും!. സച്ചിനുശേഷം ഇന്ത്യയുടെ ബാറ്റിങ്ങ്‌ നിര നല്ലൊരുപിച്ചുപോലുംകണ്ടെത്താനാവാതെ. ശക്തമായൊരു കുതിപ്പില്ലാതെ, ഒരോള്‍റൗണ്ടര്‍പോലുമില്ലാതെ, ഇന്ത്യയുടെ ബൗളിങ്ങ്‌ നിര! ഭാവി ,ഭൂതം ,വര്‍ത്തമാനം ഇങ്ങിനെയുള്ള- അന്യേഷണവ്യഗ്രതയില്‍ 'ഇന്ത്യയെ ഇനി ആരെ'ന്നചേദ്യം ചുവരുകളില്ലാത്ത- ദേശത്തുനിന്നും. *****

ഗണികം

Image
ഹൃദയത്തില്‍നിന്നും ഹൃദയത്തിലേയ്ക്ക് നീയെനിക്ക് പകര്‍ന്നുതന്നത് പെയ്തുതീരാത്ത വര്‍ഷമായിരുന്നു... ആ തനുവില്‍ ഇപ്പൊഴും ഞാന്‍ കുളിര്‍ന്നുവിറച്ചു. ആയിരം നക്ഷത്രങ്ങളില്‍ നിന്‍റെ മുഖം കണ്ടു രാത്രിയില്‍ ഏകാന്തതയുടെ തനുവില്‍ ഞാന്‍പോകവെ, നീ നിലാവില്‍ കുളിച്ചു കിടന്നു... ഇപ്പോള്‍ ഇങ്ങിനേയുമാണ്- നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്‍ എന്നെത്തന്നെ മറന്നുപോകും നിന്നെകണ്ടുകണ്ട് ഞാന്‍ നിന്നിലേയ്ക്കുതന്നെ തിരിച്ചുപോകും ... ആയിരം വാക്കുകളില്‍നിന്ന് നിന്‍റെ വാക്കുകള്‍ തിരകളായെന്നെ - ചുറ്റിവരിഞ്ഞു. മണല്‍കൈകളില്‍ നിന്‍റെ കരസ്പര്‍ശമേറ്റിന്നുമീറനണിഞ്ഞു: നിന്നില്‍ നിന്നും എന്നിലേയ്ക്കൊരു സമുദ്രദൂരം ; കാലം. *****