2023, മേയ് 2, ചൊവ്വാഴ്ച

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍


ലോകം ഉറങ്ങിക്കിടക്കെയാവും
അതുണ്ടാവുക.

കണ്ടവര്‍ ആരുമുണ്ടാവില്ല
ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം
അവിടവിടയായി അവശേഷിപ്പിക്കും..........

ആള്‍കൂട്ടത്തിനിടയ്ക്ക് വന്നുനില്‍ക്കും
ആരോ ഒരാള്‍ ;
ആരുമറിയില്ല
ഒരു നിമിഷനേരത്തില്‍
പോയ്മറയുന്നത്...


ശേഷം എന്തെന്ന ചോദ്യമില്ല.
ആരായിരുന്നു?
എവിടെനിന്നായിരുന്നു?
എന്തിനായിരുന്നു?
ചില ചോദ്യങ്ങള്‍മാത്രം
എന്നും ഉയര്‍ന്നുവരും
വാക്കുകളില്‍ "നടുക്കമായും"
കാഴ്ച്ചയില്‍ "ഭീകരമായും"
ലോകം അപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും.

********************************
23 അഭിപ്രായം ഇങ്ങനെയൊക്കെ

2 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഇതില്‍ എഴുതപ്പെടാതെ വായിയ്ക്കാന്‍ കഴിയുന്ന വരികളിലാണു സത്ത. ഒരുപാട് വായിയ്ക്കാന്‍ കഴിയുന്നുണ്ട്. ചിന്തിയ്ക്കാനും...

cemen

ബഷീർ പറഞ്ഞു...

കൊട്ടോട്ടിക്കാരൻ പറഞ്ഞപോലെ ചിന്തനീയമായ വരികൾ.

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...