
ഹൃദയത്തില്‍നിന്നും
ഹൃദയത്തിലേയ്ക്ക്
നീയെനിക്ക് പകര്‍ന്നുതന്നത്
പെയ്തുതീരാത്ത വര്‍ഷമായിരുന്നു...
ആ തനുവില്‍
ഇപ്പൊഴും ഞാന്‍ കുളിര്‍ന്നുവിറച്ചു.
ആയിരം നക്ഷത്രങ്ങളില്‍
നിന്‍റെ മുഖം കണ്ടു
രാത്രിയില്‍
ഏകാന്തതയുടെ തനുവില്‍
ഞാന്‍പോകവെ,
നീ നിലാവില്‍ കുളിച്ചു കിടന്നു...
ഇപ്പോള്‍ ഇങ്ങിനേയുമാണ്-
നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്‍
എന്നെത്തന്നെ മറന്നുപോകും
നിന്നെകണ്ടുകണ്ട്
ഞാന്‍
നിന്നിലേയ്ക്കുതന്നെ
തിരിച്ചുപോകും ...
ആയിരം വാക്കുകളില്‍നിന്ന്
നിന്‍റെ വാക്കുകള്‍
തിരകളായെന്നെ -
ചുറ്റിവരിഞ്ഞു.
മണല്‍കൈകളില്‍
നിന്‍റെ
കരസ്പര്‍ശമേറ്റിന്നുമീറനണിഞ്ഞു:
നിന്നില്‍ നിന്നും
എന്നിലേയ്ക്കൊരു സമുദ്രദൂരം ; കാലം.
*****
1 അഭിപ്രായം:
Maashe,
Sukhamano?
Kavitha engine pokunnu?
Ee kavitha enikku ere ishtamayi.
Pls keep in touch.
ente blog pinthudarunnathinu valare nanni.
yours
hari charutha
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ