Sunday, May 24, 2009

വെറുതെ, ജീവിതത്തെക്കുറിച്ച്, എന്തിനോ!



നിങ്ങ
ള്‍ ജീവിതത്തെ കണ്ടിട്ടുണ്ടോ
ചിലരുടെ ചിരിയില്‍ തൂങ്ങി
ചിലകഥകളില്‍ നിറഞ്ഞ്
ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത്
അരുവിയായും കൊച്ചോളങ്ങളായും
ചില മഴകളില്‍ മാത്രം നിറഞ്ഞും
ചില വഴികളോടുമാത്രം
'കിന്നാരം പറഞ്ഞും.'

ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെ പോയതെന്നും അവള്‍ .....

ഒരുദിനം
വഴിയില്‍ വെച്ചുകണ്ടു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍
പെറുക്കുന്ന ഒരു ജീവിതം
ഇരുട്ടില്‍ നില്‍ക്കുന്നു വഴിതെറ്റിയതാണ്
ആരൊ ബലമായി അന്യദേശത്ത് കൊണ്ടുപോയതാണീ
ജീവിതത്തെ ,
മഴയില്‍ ഒരു ദിനം നനഞ്ഞുപോയി
ഈ ജീവിതം.
എന്നാല്‍ തെല്ലുപരിഭവമില്ലാതെ നില്‍ക്കുന്നു
ഒടുക്കം യാത്ര ചോദിക്കുന്നു
മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം.

വഴികളില്‍
വളവില്‍പ്പനക്കാരിയൊരു ജീവിതം
ഊരുതെണ്ടിമറ്റൊന്ന്.

ഇവിടെയുണ്ട് ജീവിതം അന്യമായ്
ഇന്ത്യയുടെ മാപ്പ്
പൊതുവിവരങ്ങളടങ്ങിയ ഡയറി
ശില്‍പങ്ങള്‍
വില്‍ക്കുന്നുണ്ടവള്‍
തലസ്ഥാന നഗര‍ നിരത്തില്‍
വിലപേശി ജീവിതം.

[സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..
കേവലം ഒരു ചാഴയുടെ പണം പോലുമില്ലസാര്‍ ...
സാര്‍]

പക്ഷെ
ഇപ്പോള്‍ നിശ്ചലം
ചങ്ങലയ്ക്കിട്ടിരിക്കുന്നു
ഒരു പോമറേനിയന്‍ ജീവിതം.
.................................................

...............................
ദിനേശന്‍ വരിക്കോളി.
..............................

22അഭിപ്രായം ഇങ്ങനെയൊക്കെ:

Bigu said...

superb... keep it up dear

Jayesh San said...

അദ്യാവസാനം പൊള്ളിച്ചു ദിനേശാ....ജീവിതം ഇങ്ങനെയൊക്കെ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ippOL kUtuthal nannaayittundu.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ippOL kUtuthal nannaayittundu.

ദിനേശന്‍ വരിക്കോളി said...
This post has been removed by the author.
ദിനേശന്‍ വരിക്കോളി said...

പ്രിയ,

ജയേഷ്
ബിഗ്വില്‍
നന്ദി
നല്ല വായനയ്ക്കും
വാക്കിനും...

പ്രിയ ജിതേന്ദ്രകുമാര്‍ അതെ, നമ്മള്‍ പ്രിയ കവി സച്ചിതാനന്ദനോടൊപ്പം
അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത കവിത യാണിത്..

സസ്നേഹം.

Shaheer K K U said...

Nannayirikkunnu... Valare Valare Nannayirikkunnu.

മനോജ് കുറൂര്‍ said...

'സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..'

പ്രിയദിനേശന്‍, കവിത ഇഷ്ടമായി. പ്രത്യേകിച്ചും ഈ വരികള്‍. ഇനിയും എഴുതുമല്ലൊ :)

സബിതാബാല said...

ദിനേശ്,ഇത്രയും ആത്മാര്‍ത്ഥമായ വരികള്‍ക്ക് മേല്‍ എങ്ങനെ അഭിപ്രായം പറയും.....
കാമ്പുള്ള കവിത....

പാവപ്പെട്ടവന്‍ said...

വളരെ നന്നായിട്ടുണ്ടു എന്നു പറയണ്ട്തില്ലല്ലോ ആശംസകള്‍

kandakkai said...

nannaayi........

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എത്ര അനേഷിച്ചിട്ടും കണ്ടെത്താതെ പോകുന്നത്..

Sudheesh|I|സുധീഷ്‌ said...

"മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം"..
....വളരെ വളരെ നല്ല വരികള്‍...
എല്ലാ വിധ ആശംസകളും...

ദിനേശന്‍ വരിക്കോളി said...

പ്രിയ ഷഹീര്‍
പ്രിയ കവി മനോജ് കൂറൂര്‍
സബിതാബാല,
പാവപ്പെട്ടവന്‍,
kandakkai,
ശ്രീ രാമചന്ദ്രന്‍ വെട്ടിക്കാട്,
ശ്രീ സുധീഷ്‌
നന്ദി ...
ഇന്ദ്രപ്രസ്ഥം കവിതാ ബ്ലോഗ് നെഞ്ചോടേറ്റുപിടിക്കുന്നതിന്
അതിലേറെ നല്ല വായനയ്ക്ക്
ആസ്വാദനത്തിന്...
നിങ്ങളുടെ ഓരോ വാക്കും ഓരോ പുതിയ അറിവാണെനിക്ക്.
സ്നേഹപൂര്‍വ്വം.
****

nizhamudheen said...

'ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെ പോയതെന്നും ...''

പ്രിയ സ്നേഹിതാ...
വളരെ മനോഹരമായ വരികള്‍ ...

Sureshkumar Punjhayil said...

Oru jeevitham ivdeyumndu Dinesh.. Ithu koodi kanane... Nannayirikkunnu. Ashamsakal...!!!

ദിനേശന്‍ വരിക്കോളി said...

നന്ദി
നിസാം
പ്രിയ സുരേഷ് കുമാര്‍ ..
നല്ലവായനയ്ക്ക്
വാക്കുകള്‍ക്ക് നിറഞ്ഞസ്നേഹത്തിന്
സസ്നേഹം

Thallasseri said...

priya dinesan, kavitha gambheeram. inganeyulla vaithyasthangalaya nottangal aanu kaviye srushtikkunnath. kavikalil thanne nalla kaviyeyum.

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...
This post has been removed by a blog administrator.
ദിനേശന്‍ വരിക്കോളി said...

പ്രിയ വിനോദ് ജീ
ഓരോ എഴുത്തിനും ഓരോരോ മാനം
ഉണ്ടാവണമെന്നാഗ്രഹിക്കാറുണ്ട് ........
പക്ഷെ പലതും ആരൊക്കെയോ എഴുതിക്കഴിഞ്ഞുവോ
എന്നൊരു തോന്നല്‍ ...
ഈ ഒരു ചോദ്യം ശ്രീ. സച്ചിദാനന്ദനോടുചോദിച്ച
പ്പോള്‍ എഴുതുകാ...
എഴുതുകയെന്നതില്‍
കവിഞ്ഞൊരു മോചനം ഇല്ലെന്ന്
പ്രിയ കവി സച്ചിദാനന്ദന്‍ ....
എങ്കിലും
നമുക്ക് ശ്രമിക്കാം
നമ്മുടേതായ ഒരു ശില്‍പമെങ്കിലും കൊണ്ടുവരാന്‍
പ്രിയ വിനോദ് ജീ .
നന്ദി
നല്ലവായനയ്ക്ക്
നിറഞ്ഞസ്നേഹത്തിന്..
.............
ദിനേശന്‍ വരിക്കോളി


മനോഹരമായ വരികള്‍
Congrats.

May 24, 2009 2:46 AM

Delete

പ്രിയ,
ഫസല്‍
നന്ദി
നല്ല വായനയ്ക്കും
വാക്കിനും...

May 24, 2009 7:18 AM

Delete

Thursday, March 5, 2009

പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍



വഴിയരികില്‍
ആളുകള്‍ കൂടുന്നിടങ്ങളില്‍
തല, ഉടല്‍
എന്നിങ്ങനെ
വെവ്വേറെ
അവയവങ്ങളാകെ
പലദിശകളിലായി
ഒരു ചിത്രകാരന്‍റെ ഭാവന.

ചിത്രങ്ങളിലേക്കുറ്റുനോക്കി
പല ദിശകളില്‍ നിന്നുവന്നവര്‍
പല അര്‍ത്ഥങ്ങളില്‍നില്‍ക്കുന്നു ,

ഒരു ചിത്രമാവുമ്പോള്‍
കഥയിലെന്നപോലെ
ഒരു പാട് ചോദ്യങ്ങളുണ്ട്.
അനുവാചകനും അവന്‍റെ
ഒരു ലോകമുണ്ട്.
കാഴ്ച്ചക്കാരനുമുണ്ട് ഒരു ലോകം;
നാളെ അവരിലൊരാള്‍
ഇതേപോലെ ഒരു ചിത്രം വരഞ്ഞേക്കാം
അയാള്‍ ഒരു നല്ല ചിത്രകാരനാവണമെന്നില്ല!

നിങ്ങള്‍ ആ കണ്ണുകളിലേക്ക് നോക്കൂ ...
കാഴ്ച്ചകളുടെ ഒരു വിതാനം അതൊളിപ്പിക്കുന്നുണ്ട് .
ആ വിരലുകള്‍ നമ്മോട് എന്തോ ആശംസിക്കുന്നുണ്ട്.
കാലുകളില്‍ ഇനിയും നടന്നിട്ടില്ലാത്ത -
വഴികളെക്കുറിച്ചുള്ള വെമ്പലാവാം.

ഇങ്ങനെ
ഈ വിധമൊരു ചിത്രം
വരഞ്ഞിട്ടതാരെന്നറിയാതെ
ആളുകള്‍ ...

അവര്‍ക്കിടയിലെവിടെയോ
മുഖമൊളിപ്പിച്ച്
അയാള്‍
ആരുടെ കണ്ണാവാം
ഉള്ളില്‍ സൂക്ഷിക്കുന്നത്?
ഈ കവിത മാര്‍ച്ച് 22ന് വാരാന്ത്യ കൗമുദിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.(പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍)

ദൃശ്യം



കാണികള്‍ കൂടുന്ന സിനിമയാണ്
സംവിധായകനില്ലാത്ത
തിരക്കഥയില്ലാത്ത ഇതിവൃത്തമാണ്.
അപ്പപ്പോള്‍ കാണിക്കുന്നതാണ്!
തൊന്നുന്നതാണ്
തികച്ചും സംഭവബഹുലമാണ്.

ചിരിയുണ്ടാവും,
കണ്ണുനീരുണ്ടാവും,
സ്റ്റണ്ടുണ്ടാവും,
മുറിവുണ്ടാവും

ആശുപത്രിയാവും
വരാന്തയാവും;
ചിലപ്പോള്‍
പാവങ്ങളാവും,
പണക്കരാവും.

ഒടുക്കം
ശ്മശാനത്തിലാവും അപ്പോള്‍
കുറേ ആളുകളൊക്കെ കാണും;
പിന്നെ പിരിയും.

സംവിധായകനില്ലാത്ത -
തിരക്കഥയില്ലാത്ത -
സിനിമയാവുമ്പോള്‍ ;
എല്ലാം ഷോട്ടും ഒറിജിനലാവും.

കത്തി
ഒറിജിനല്‍ ‍കുത്ത്.

തോക്ക്
ഒറിജിനല്‍ ‍ഷൂട്ട്.

ബോംബ്
ഒറിജിനല്‍ പൊട്ട് ;
എത്രപേര്‍ എവിടങ്ങളിലെല്ലാമായി
ഒരു ക്രമീകരണവുമില്ല;

സംവിധായകനില്ലാത്ത
തിരക്കഥയില്ലാത്ത
സിനിമയാവുമ്പോള്‍ !
********************

27 അഭിപ്രായം ഇങ്ങനെയൊക്കെ:

...പകല്‍കിനാവന്‍...daYdreamEr... said...

ചിതറി തെറിച്ച പ്രതീക്ഷകളും സ്വപ്നങ്ങളും...
ഒരുമ്മയും ഒരു നനുത്ത ഓര്‍മ്മയും...
അനാഥമാക്കപ്പെട്ട കുറെ ബാല്യങ്ങള്‍
തകര്‍ത്തെറിയപ്പെട്ട ഒരുനൂറു ചങ്ങല കണ്ണികള്‍...
വറ്റാത്ത കണ്ണുനീരിനു പകരം വെക്കാന്‍
‍ഒരിത്തിരി ചോറും
പിന്നെ കുറെ കാക്കകളും...!!

സംവിധായകനില്ലാത്ത
തിരക്കഥയില്ലാത്ത
സിനിമയാവുമ്പോള്‍ !

Prayan said...

ഇന്ന് ചില ന്യൂസ് ചാനലുകളുടെയത്ര ആസ്വാദ്യത വേറെയൊന്നിനുമില്ല.രാഷ്ട്രീയം, കൊലപാതകം, സെക്സ്, കുംഭകോണം .......സമ്വിധായകനും തിരക്കഥാകൃത്തുമില്ലാതെ ........

സുല്‍ |Sul said...

വരാനിരിക്കുന്നത്
എന്തെന്നറിയാതെ
നെട്ടോട്ടമോടുന്നവര്‍
തിരക്കഥയില്ലാതെ
സംവിധായകനില്ലാതെ
സിനിമയല്ലാതെ
ജീവിതമാണോ ഇതും.

-സുല്‍

devan nayanar said...

great dinesh. your poem brings out all absurdities of beingthe characters of a film(life)undirected and unedited. thanks

ദിനേശന്‍ വരിക്കോളി said...
This post has been removed by the author.
ദിനേശന്‍ വരിക്കോളി said...

പ്രിയ,
പകല്‍കിനാവന്‍..
Prayan
സുല്‍
ശ്രീജയദേവ്
നന്ദി....
നല്ലവായനയ്ക്ക്
ആസ്വാദനത്തിന്,,,,,,,,,,,,,,,,,,,,,,,,,,,,,

കെ ജി സൂരജ് said...

ഉഗ്രൻ...
നേരിന്റെ ചോരക്കാഴ്ച്ച..
നന്നായി..തുടരുക..
മുഖം മൂടികൾ അഴിഞ്ഞു വീഴട്ടേ..

സ്നേഹം
കെ.ജി.സൂരജ്‌

Sureshkumar Punjhayil said...

Writer, Director nte ozivilekku alundu keto... Manoharam. Ashamsakal.

സബിത said...

നേരിന്റെ നേര്‍കാഴ്ച എന്നു പറഞ്ഞോട്ടെ.....കഥയറിയാതെ കച്ചകെട്ടി ആടുന്നവരാണ് നമ്മളെല്ലാം......
ഇതില്‍ അപൂര്‍വ്വഭംഗിയുള്ള ഒരു ചിത്രം ഒളിഞ്ഞ് കിടക്കുന്നു....വരകളാലും വര്‍ണ്ണങ്ങളാലും പൂര്‍ണ്ണമാക്കാന്‍ പറ്റാത്ത ഒരു ചിത്രം...
നന്നായി ദിനേശ്....

G.manu said...

കൊള്ളുന്ന പൊള്ളുന്ന കവിത ..

dinesanvarikkol said...

പ്രിയ,
കെ ജി സൂരജ്
Sureshkumar Punjhayil
സബിത
ജി. മനു
നന്ദി....
നല്ലവായനയ്ക്ക്
ആസ്വാദനത്തിന്,,,,,,,,,,,,,,,,,,,,,,,,,,,,,

സ്നേഹപൂര്‍വ്വം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

pollunna chintakal uNartthunna kavitha. nannayirikkunnu.

...: അപ്പുക്കിളി :... said...

ആര് പറഞ്ഞു സംവിധായകനില്ലെന്നു..? പ്രത്യക്ഷത്തില്‍ പുറത്തു വരുന്നില്ലെന്നെ ഉള്ളു.. പകല്കിനാവിന്റെ പ്രതികരണം കൂട്ടി വായികുംപോ ....
ആസംസകള്‍...

ദിനേശന്‍ വരിക്കോളി said...

നന്ദി....
ജിതേന്ദ്രകുമാര്‍
അപ്പുക്കിളി
നല്ലവായനയ്ക്ക്
ആസ്വാദനത്തിന്,,,

ജയേഷ് said...

ഇതിനുള്ള കമന്റ് ഞാന്‍ നേരിട്ട് പറഞ്ഞിരുന്നല്ലോ

dinesanvarikkoli said...

അതെ ജയേഷ് നമ്മള്‍ സംസാരിച്ചിരുന്നുവല്ലോ?

Bigu said...

കാലം മാറി മനുഷ്യനും. ഇന്നു എല്ലാം മാര്‍ക്കറ്റിംഗ്, വാര്‍ത്തയും. മാനുഷര്‍ മുഴുവന്‍ കീ കൊടുത്താല്‍ ചലിക്കുന്ന പാവകള്‍ ആയി മാറിയിരിക്കുന്നു.

Thallasseri said...

ദിവസങ്ങള്‍ തരുന്നത്‌ കെട്ടുകാഴ്ചകളുടെ തത്സമയ സം പ്രേക്ഷണമാണല്ലോ. സീരിയലുകളേക്കാള്‍, സിനിമയേക്കാള്‍ ഉദ്വേഗഭരിതം. ഭാവനയും കല്‍പ്പനയും ഇല്ലാതെ തികച്ചും ലൈവ്‌. നന്നായിരിക്കുന്നു.

വിഷ്ണു പ്രസാദ് said...

ദിനേശന്‍,താങ്കളുടെ മികച്ച കവിത തന്നെയാണ് ദൃശ്യം.
ഇനീയും നല്ല കവിതകള്‍ എഴുതാനാവട്ടെ എന്ന ആശംസ...

ദിനേശന്‍ വരിക്കോളി said...

നന്ദി,

വിനോദ് ജി,

ബിക്വല്‍ ,

വിഷ്ണുമാഷെ ,

ചോരയും മരണവും നമ്മുടെ ജീവിതത്തിലെ സ്ഥിരം കാര്യങ്ങളായിരിക്കുന്നു.
ഏതു നിമിഷമാണ് നിലം പതിക്കുക എന്ന് നിശ്ചയമില്ലായിരുന്നിട്ടും
നാം ജീവിക്കുന്നു ..........
അതെ സുഹ്രുത്തേ , സഖാവെ,
വെല്ലുവിളികളെ ഒരു നായാട്ടുകാരന്‍റെ മനസ്ഥൈര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്കുമുന്നില്‍ ഒരുക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ
എന്നമുക്കുവന്‍റെ, പൗരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി നമ്മളിലും വിടരേണ്ടതുണ്ട് ...

Sapna Anu B.George said...

നല്ല വായന

N.G.Unnikrishnan said...

dinesha ariyichathinnum vayikkan edayakkiyathinum nandi, santhosham.

ദിനേശന്‍ വരിക്കോളി said...

നന്ദി സ്വപ്ന അനു ജോര്‍ജ്
ഉണ്ണികൃഷ്ണന്‍ മാഷ്
നല്ലവായനയ്ക്കും
വാക്കിനും
സസ്നേഹം

വിജയലക്ഷ്മി said...

മോനെ ആശയം അതി മനോഹര മായി അവതരിപ്പിച്ചിരിക്കുന്നു ..ഇവിടെ സംവിധായകന്റെയും തിരക്കതാകൃത്തിന്റെയും ആവശ്യം വരുന്നില്ല .ആശംസകള്‍ !

വിജയലക്ഷ്മി said...

മോനെ ആശയം അതി മനോഹര മായി അവതരിപ്പിച്ചിരിക്കുന്നു ..ഇവിടെ സംവിധായകന്റെയും തിരക്കതാകൃത്തിന്റെയും ആവശ്യം വരുന്നില്ല .ആശംസകള്‍ !

ദിനേശന്‍ വരിക്കോളി said...

വിജയലക്ഷ്മി ചേച്ചി നന്ദി
നല്ല വായനയ്ക്കും വാക്കിനും ..
സസ്നേഹം

smitha adharsh said...

അസ്സലായിരിക്കുന്നു..
ചിന്തിപ്പിച്ച വരികള്‍..

Sunday, March 1, 2009

ഇന്ത്യയെ ആരുകണ്ടെത്തും

സച്ചിന്‍റെബാറ്റിങ്ങ് കുതിപ്പില്‍
കുംബ്ലെയുടെ ബൗളിങ്ങ് മികവില്‍
ഇന്ത്യയുടെ നില ശക്തമായിരുന്നു.

മുമ്പൊന്നും മന:സ്സിലായിരുന്നില്ല
ഇങ്ങിനെ ഒരു രാജ്യത്തെ
മൂന്നുസ്റ്റമ്പില്‍നിര്‍ത്തി
ക്ലീന്‍ബൗളാക്കാമെന്ന്;
ഗാന്ധിയോ എന്തിന്
ഭഗത് സിംഗ്പോലുമോ?.

ഒരൊറ്റനിമിഷം
ലോകത്തെ മുഴുവന്‍
സ്പിന്‍ബൗളിങ്ങിനാലെ-
തുരത്താമെന്ന്
ജിന്നപോലും!.

സച്ചിനുശേഷം
ഇന്ത്യയുടെ ബാറ്റിങ്ങ്‌ നിര
നല്ലൊരുപിച്ചുപോലുംകണ്ടെത്താനാവാതെ.
ശക്തമായൊരു കുതിപ്പില്ലാതെ,
ഒരോള്‍റൗണ്ടര്‍പോലുമില്ലാതെ,
ഇന്ത്യയുടെ ബൗളിങ്ങ്‌ നിര!

ഭാവി ,ഭൂതം ,വര്‍ത്തമാനം
ഇങ്ങിനെയുള്ള-
അന്യേഷണവ്യഗ്രതയില്‍
'ഇന്ത്യയെ ഇനി ആരെ'ന്നചേദ്യം
ചുവരുകളില്ലാത്ത-
ദേശത്തുനിന്നും.
*****

ഗണികം



ഹൃദയത്തില്‍നിന്നും
ഹൃദയത്തിലേയ്ക്ക്
നീയെനിക്ക് പകര്‍ന്നുതന്നത്
പെയ്തുതീരാത്ത വര്‍ഷമായിരുന്നു...
ആ തനുവില്‍
ഇപ്പൊഴും ഞാന്‍ കുളിര്‍ന്നുവിറച്ചു.
ആയിരം നക്ഷത്രങ്ങളില്‍
നിന്‍റെ മുഖം കണ്ടു
രാത്രിയില്‍
ഏകാന്തതയുടെ തനുവില്‍
ഞാന്‍പോകവെ,
നീ നിലാവില്‍ കുളിച്ചു കിടന്നു...
ഇപ്പോള്‍ ഇങ്ങിനേയുമാണ്-
നിന്നെത്തിരഞ്ഞുതിരഞ്ഞ് ഞാന്‍
എന്നെത്തന്നെ മറന്നുപോകും
നിന്നെകണ്ടുകണ്ട്
ഞാന്‍
നിന്നിലേയ്ക്കുതന്നെ
തിരിച്ചുപോകും ...
ആയിരം വാക്കുകളില്‍നിന്ന്
നിന്‍റെ വാക്കുകള്‍
തിരകളായെന്നെ -
ചുറ്റിവരിഞ്ഞു.
മണല്‍കൈകളില്‍
നിന്‍റെ
കരസ്പര്‍ശമേറ്റിന്നുമീറനണിഞ്ഞു:
നിന്നില്‍ നിന്നും
എന്നിലേയ്ക്കൊരു സമുദ്രദൂരം ; കാലം.
*****

Sunday, May 11, 2008

* ആത്മാക്കളുടെ ഭൂപടം

കുട്ടികള്‍ കളിമണ്ണില്‍
ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍ഭാഷയില്‍ സംഭവിക്കുമെന്ന്
അവര്‍ക്കുമറിയില്ല!

കളിമണ്ണിനാല്‍മനുഷ്യനാണ്‌പ്രതിമകളൊക്കെയും തീര്‍ത്തത്
അവര്‍ക്കുമറിയില്ല

പലരൂപഭാവത്തില്‍
പലനിറങ്ങളില്‍
‍കാറ്റുപോലെ പലഭാവങ്ങളില്‍
മഴയെ വരയുമ്പോലൊന്ന്കളിമണ്ണില്‍ കുട്ടികള്
‍അറിയാത്ത ഭാഷയില്‍
‍ചില രൂപങ്ങള്‍ നെയ്തെടുക്കുന്നു

ശില്പിയല്ലവരെന്നാല്‍കണ്ടിട്ടില്ല
ഭൂപടങ്ങളിലൊന്നും
വരയില്‍മാത്രമൊതുങ്ങുകയും
ശിലയില്‍ അടയിരിക്കുകയും ചെയ്യുന്ന
ഇത്തരം ബിംബങ്ങളെ।

*[സമയം മഗസിനില്‍ പ്രസിദ്ധീകരിച്ചത്]

Tuesday, April 24, 2007

അവള്‍‍‍‍ പെയ്യുന്നു(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ചിനുചിനെ തുടിതാളലയമൊരു
സൗഹൃദ വെള്ളപ്പാച്ചില്‍ത്തുഴകള്‍
പാടവരന്പിന്‍കാഴ്ചയിതാഹാ
തുരുതുരെ പെയ്യും മനമൊരുവീര്‍പ്പില്‍
കാണാതങ്ങനെനിന്നീടുന്പൊള്‍
പ്രാണനിലായിരമാശകള്‍
മിഴിനീര്‍ ത്തുള്ളിയുറഞ്ഞു-
തറയില്‍ തട്ടിത്തകര്‍ന്നൊരു
രാവിന്‍വ്യഥയൊരുചാലായ്
ചിനുചിനെതുടിതാളലയ-
ഭാവമിരന്പിതപ്പും തുടിയു തുടിയുമുയര്‍ത്തി
ചിനുചിനെയവള്‍ പെയ്യുന്നു.
തുടിതാളംപോയ് നൃത്തച്ചുവടില്‍
പാത്തുപതുങ്ങിയിരുന്നൊരു
പേച്ചുകള്‍അവള്‍ പെയ്യുന്നു.
കറുകറെവിണ്‍മുഖമിരുള്‍ മൂടുംന്പോ-
ളുള്ളിരന്പിപെയ്യുംരാവിന്‍
മൃതിയൊരുചാലായ്
പ്രളയമിതവള്‍ പെയ്യുന്നു.
ചിനുചിനെതുടിതാളം പോയ്
വേച്ചും വേച്ചുമിറയത്തൂഞ്ഞാലില്‍
ചെറുമുത്തുകളാക്കി,വേര്‍പ്പിന്‍
തുള്ളിയുറഞ്ഞതുഹൃത്തില്‍,
അവള്‍ പെയ്യുന്നു.


2002ജനുവരി 13