
നിങ്ങ
ചിലരുടെ ചിരിയില്‍ തൂങ്ങി
ചിലകഥകളില്‍ നിറഞ്ഞ്
ചിലവഴികളിലങ്ങിനെ അനാഥമായ് കിടക്കുന്നുണ്ടത്
അരുവിയായും കൊച്ചോളങ്ങളായും
ചില മഴകളില്‍ മാത്രം നിറഞ്ഞും
ചില വഴികളോടുമാത്രം
'കിന്നാരം പറഞ്ഞും.'
ജീവിതത്തേ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കൂറ്റന്‍ കുന്നുകള്‍ ക്കുമുകളില്‍
പാറക്കൂട്ടങ്ങള്‍ക്കിടയില്‍
ആരും കൊത്തിവെക്കാത്തതുകാരണമാവാം
ജീവിതം ഒരു ശില്‍പം പോലുമാവാതെപോയത്........
ഒരുദിനം
വഴിയില്‍ വെച്ചുകണ്ടു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍
പെറുക്കുന്ന ഒരു ജീവിതം
ഇരുട്ടില്‍ നില്‍ക്കുന്നു വഴിതെറ്റിയതാണ്
ആരൊ ബലമായി അന്യദേശത്ത് കൊണ്ടുപോയതാണീ
ജീവിതത്തെ ,
മഴയില്‍ ഒരു ദിനം നനഞ്ഞുപോയി
ഈ ജീവിതം.
എന്നാല്‍ തെല്ലുപരിഭവമില്ലാതെ നില്‍ക്കുന്നു
ഒടുക്കം യാത്ര ചോദിക്കുന്നു
മടങ്ങിവരാമെന്ന്പറഞ്ഞൊരുമ്മ
കടം വാങ്ങിക്കുന്നൂ ജീവിതം.
വഴികളില്‍
വളവില്‍പ്പനക്കാരിയൊരു ജീവിതം
ഊരുതെണ്ടിമറ്റൊന്ന്.
ഇവിടെയുണ്ട് ജീവിതം അന്യമായ്
ഇന്ത്യയുടെ മാപ്പ്
പൊതുവിവരങ്ങളടങ്ങിയ ഡയറി
ശില്‍പങ്ങള്‍
വില്‍ക്കുന്നുണ്ടവള്‍
തലസ്ഥാന നഗര നിരത്തില്‍
വിലപേശി ജീവിതം.
[സാര്‍ .. ദാ .. നോക്കൂ
ചില ചുളിവുകള്‍ വന്നെന്നതൊഴിച്ചാല്‍ ഇത്
ഇന്ത്യയുടെ മാപ്പുതന്നെയാണുസാര്‍ ..
കേവലം ഒരു ചാഴയുടെ പണം പോലുമില്ലസാര്‍ ...
പക്ഷെ
ഇപ്പോള്‍ നിശ്ചലം
ചങ്ങലയ്ക്കിട്ടിരിക്കുന്നു
ഒരു പോമറേനിയന്‍ ജീവിതം.
.................................................
36അഭിപ്രായം ഇങ്ങനെയൊക്കെ: