സച്ചിന്‍റെബാറ്റിങ്ങ് കുതിപ്പില്‍
കുംബ്ലെയുടെ ബൗളിങ്ങ് മികവില്‍
ഇന്ത്യയുടെ നില ശക്തമായിരുന്നു.
മുമ്പൊന്നും മന:സ്സിലായിരുന്നില്ല
ഇങ്ങിനെ ഒരു രാജ്യത്തെ
മൂന്നുസ്റ്റമ്പില്‍നിര്‍ത്തി
ക്ലീന്‍ബൗളാക്കാമെന്ന്;
ഗാന്ധിയോ എന്തിന്
ഭഗത് സിംഗ്പോലുമോ?.
ഒരൊറ്റനിമിഷം
ലോകത്തെ മുഴുവന്‍
സ്പിന്‍ബൗളിങ്ങിനാലെ-
തുരത്താമെന്ന്
ജിന്നപോലും!.
സച്ചിനുശേഷം
ഇന്ത്യയുടെ ബാറ്റിങ്ങ് നിര
നല്ലൊരുപിച്ചുപോലുംകണ്ടെത്താനാവാതെ.
ശക്തമായൊരു കുതിപ്പില്ലാതെ,
ഒരോള്‍റൗണ്ടര്‍പോലുമില്ലാതെ,
ഇന്ത്യയുടെ ബൗളിങ്ങ് നിര!
ഭാവി ,ഭൂതം ,വര്‍ത്തമാനം
ഇങ്ങിനെയുള്ള-
അന്യേഷണവ്യഗ്രതയില്‍
'ഇന്ത്യയെ ഇനി ആരെ'ന്നചേദ്യം
ചുവരുകളില്ലാത്ത-
ദേശത്തുനിന്നും.
*****
2009, മാർച്ച് 1, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍
ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...

-
വഴിയരികില്‍ ആളുകള്‍ കൂടുന്നിടങ്ങളില്‍ തല, ഉടല് എന്നിങ്ങനെ വെവ്വേറെ അവയവങ്ങളാകെ പലദിശകളിലായി ഒരു ചിത്രകാരന്റെ ഭാവന. ചിത്രങ്ങളിലേക്കുറ്റുനോക...
-
കുട്ടികള്‍ കളിമണ്ണില്‍ ചില രൂപങ്ങള്‍ തീര്‍ക്കുന്നു തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു ദൈവത്തിനെ അവരും കണ്ടിട്ടില്ല ഏതുരൂപത്തില്‍ഭാഷയില്‍ സ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ