2009, മാർച്ച് 5, വ്യാഴാഴ്‌ച

പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍



വഴിയരികില്‍
ആളുകള്‍ കൂടുന്നിടങ്ങളില്‍
തല, ഉടല്‍
എന്നിങ്ങനെ
വെവ്വേറെ
അവയവങ്ങളാകെ
പലദിശകളിലായി
ഒരു ചിത്രകാരന്‍റെ ഭാവന.

ചിത്രങ്ങളിലേക്കുറ്റുനോക്കി
പല ദിശകളില്‍ നിന്നുവന്നവര്‍
പല അര്‍ത്ഥങ്ങളില്‍നില്‍ക്കുന്നു ,

ഒരു ചിത്രമാവുമ്പോള്‍
കഥയിലെന്നപോലെ
ഒരു പാട് ചോദ്യങ്ങളുണ്ട്.
അനുവാചകനും അവന്‍റെ
ഒരു ലോകമുണ്ട്.
കാഴ്ച്ചക്കാരനുമുണ്ട് ഒരു ലോകം;
നാളെ അവരിലൊരാള്‍
ഇതേപോലെ ഒരു ചിത്രം വരഞ്ഞേക്കാം
അയാള്‍ ഒരു നല്ല ചിത്രകാരനാവണമെന്നില്ല!

നിങ്ങള്‍ ആ കണ്ണുകളിലേക്ക് നോക്കൂ ...
കാഴ്ച്ചകളുടെ ഒരു വിതാനം അതൊളിപ്പിക്കുന്നുണ്ട് .
ആ വിരലുകള്‍ നമ്മോട് എന്തോ ആശംസിക്കുന്നുണ്ട്.
കാലുകളില്‍ ഇനിയും നടന്നിട്ടില്ലാത്ത -
വഴികളെക്കുറിച്ചുള്ള വെമ്പലാവാം.

ഇങ്ങനെ
ഈ വിധമൊരു ചിത്രം
വരഞ്ഞിട്ടതാരെന്നറിയാതെ
ആളുകള്‍ ...

അവര്‍ക്കിടയിലെവിടെയോ
മുഖമൊളിപ്പിച്ച്
അയാള്‍
ആരുടെ കണ്ണാവാം
ഉള്ളില്‍ സൂക്ഷിക്കുന്നത്?
ഈ കവിത മാര്‍ച്ച് 22ന് വാരാന്ത്യ കൗമുദിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.(പല കാലങ്ങളിലായി ആരോ വരഞ്ഞിട്ട ചിത്രങ്ങള്‍)

23 അഭിപ്രായങ്ങൾ:

വിജയലക്ഷ്മി പറഞ്ഞു...

ആദ്യ കമന്റ് ഞാനിടാം ..നല്ല ആശയം കൊള്ളാം ...ഇഷ്ടപ്പെട്ടു ...ആശംസകള്‍ !

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

അവര്‍ക്കിടയിലെവിടെയോ
മുഖമൊളിപ്പിച്ച്
അയാള്‍
ആരുടെ കണ്ണാവാം
ഉള്ളില്‍ സൂക്ഷിക്കുന്നത്?

എനികിഷ്ടമായത് ഈ അവസാന വരികളാണ്!നല്ല ആശയം,നന്നായിരിക്കുന്നു ഈ കവിതയും.

smitha adharsh പറഞ്ഞു...

വായിച്ചിരുന്നു...
വിശദമായ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.അതിനു തലയില്‍ 'കിഡ്നി' ഇല്ല ട്ടോ.

അജ്ഞാതന്‍ പറഞ്ഞു...

എഴുത്തുകാരും കലാകാരന്മാരും ജീവിതദുരന്തങ്ങള്‍ ആഘോഷി്‌കകുകയും ജനങ്ങള്‍ എന്താണ്‌ ശരി, എന്താണ്‌ തെറ്റ്‌, എന്നറിയാതെ കടുത്തദുരന്തബോധത്തിലകപ്പെടുകയും ചെയ്യുന്നു. പുതിയ കാലത്ത്‌ നല്ല തൊന്നുമില്ലെന്ന അവസ്ഥയുണ്ടാക്കുന്നത്‌ എന്തോ, ഞാന്‍ എത്രശ്രമിച്ചിട്ടും മനസ്സ്‌ അംഗീകരുിക്കുന്നില്ല. ദുരന്തമുണ്ട്‌. ഒരുപാട്‌ ദുരന്തങ്ങളെ അതിജീവിച്ച ഒരു മഹാപ്രവാഹമാണ്മനുഷ്യചൈതന്യം. അതെന്താ ആരും കാണാത്തത്‌?

സംഗീത പറഞ്ഞു...

ഇങ്ങനെ ഈ വിധമൊരു ചിത്രം വരഞ്ഞിട്ടതാരെന്നറിയാതെ ആളുകള്‍ ...
ഒരു വലിയ ചിത്രകാരന്‍ ഓരോ ഭാവങ്ങളില്‍ ഓരോ നിറങ്ങളില്‍ ചിത്രങ്ങള്‍ വരഞ്ഞുകൊന്ടെയിരിക്കുന്നു. ഏതെങ്കിലും ഒരു വഴിയരികില്‍ ഒരു ചിത്രമായി നാളെ...
നല്ല വരികള്‍. നല്ല ആശയം.. ഒരുപാടു ഇഷ്ടമായി. മനസ്സില്‍ നിന്നും ആ ചിത്രം മായുന്നില്ല. അഭിനന്ദനങ്ങള്‍.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നാളെ അവരിലൊരാള്‍
ഇതേപോലെ ഒരു ചിത്രം വരഞ്ഞേക്കാം
അയാള്‍ ഒരു നല്ല ചിത്രകാരനാവണമെന്നില്ല!

അവര്‍ക്കിടയിലെവിടെയോ
മുഖമൊളിപ്പിച്ച്
അയാള്‍
ആരുടെ കണ്ണാവാം
ഉള്ളില്‍ സൂക്ഷിക്കുന്നത്?

Very good...

പ്രയാണ്‍ പറഞ്ഞു...

അവര്‍ക്കിടയിലെവിടെയോ
മുഖമൊളിപ്പിച്ച്
അയാള്‍
ആരുടെ കണ്ണാവാം
ഉള്ളില്‍ സൂക്ഷിക്കുന്നത്?
ഒരുപക്ഷെ നമ്മളിലാരുടെയെങ്കിലും ആവാം
നാളെ നമ്മളും ആരോ
വരച്ചിട്ട ഒരു ചിത്രമായേക്കാം.
ഇവിടെ ജീവിച്ച് മരിച്ചതിന് തെളിവായിട്ട്.
നല്ല കവിത .ആശംസകള്‍.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി
-വിജയലക്ഷ്മി ചേച്ചി,
മുഹമ്മദ്‌ സഗീര്‍
നല്ലവായനയ്ക്കും
വാക്കിനും .
സ്മിത ആദര്‍ശ് , പ്രിയമിത്രമെ,
നിങ്ങളുടെ നല്ലവാക്കിന് വായനയ്ക്കുമുമ്പില്‍
നാളെ നല്ലൊരു ഹൃദയമില്ലാത്തവനെന്ന് പറയാതിരിക്കാനാ ..ഈ പിന്‍കുറിപ്പ് .....
നന്ദി....
സസ്നേഹം

ദിനേശന്‍ വരിക്കോളി പറഞ്ഞു...

അബൂബക്കര്‍ സാര്‍
അങ്ങ് പറഞ്ഞത് ഏറെ ശരിയാണ് .. നാമിന്നേറെ മാറിയിരിക്കുന്നു ... എന്തിനുവേണ്ടി പ്രതികരിക്കണോഅതിനെ തികച്ചും ബോധപൂര്‍വ്വം ഒഴിവാക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്നു.
.... അതിലേറെ നമ്മുടെ ശബ്ദം നേര്‍ത്തുപോയിരിക്കുന്നു ...
എന്തിനേയും ഒരു സിനിയ കാണുന്നതുപോലെയൊ , ഒരു ചിത്രം വീക്ഷിക്കുന്നതുപോലെയോ ഉള്ള ഒരു ലഘവമല്ലെ ഞാനുള്‍പ്പെടുന്ന യുവത്വം ഇന്ന് കൊണ്ടാടുന്നത് ....

Sureshkumar Punjhayil പറഞ്ഞു...

Theerchayayum Sookshikkuka.. Athuchilappol nammudethumaakaam. Manoharam.. Ashamsakal.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

Sureshkumar Punjhayil നന്ദി
നല്ല വായനയ്ക്കും വാക്കിനും ..
സസ്നേഹം

K G Suraj പറഞ്ഞു...

രക്തസാക്ഷികൾ സിന്ദാബാദ്‌...
പോരാട്ടം നിലക്കുന്നില്ല...
(വ്യക്തിപരമായ കാഴ്ച്ച ഇങ്ങനെ..)

Bharath Krishnan പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍ ...

ഇനിയും തിരിച്ചറിയാത്ത നോവുകൾ പറഞ്ഞു...

കെ. ജി. സൂരജ്, ഇച്ചായന്‍ ..

നല്ല വായനയ്ക്കും വാക്കിനും ..നന്ദി
സസ്നേഹം

saijith പറഞ്ഞു...

നല്ല കാമ്പുള്ള കവിത ദിനേഷേ , ഇങ്ങനെ കണ്ണുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപാട് പേര്‍ ഈ സമൂഹത്തില്‍ ഉണ്ട് ....നമുക്ക് അറിയില്ലല്ലോ ആരുടെതാണ് എന്ന്? ജീവിതം പോലും നിസ്സാരമായി പൊലിഞ്ഞു പോകുമ്പോള്‍ അതിനോട് അനുബന്ടിച്ചു ബാക്കിയാവുന്നത് എന്താണ് ?ഈ വക ചിത്രങ്ങളോ അല്ല കവിതകളോ .? അതുമല്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തിന്‍റെ കാന്‍വാസില്‍ ഇതുപോലെ നിസ്സാരമായി ചിത്രം വരച്ചു കളുയുന്ന ആധുനീക മനുഷ്യ സമൂഹമോ ???

G.MANU പറഞ്ഞു...

കാലുകളില്‍ ഇനിയും നടന്നിട്ടില്ലാത്ത -
വഴികളെക്കുറിച്ചുള്ള വെമ്പലാവാം.


classic mashe

ബിഗു പറഞ്ഞു...

ഒത്തിരി ഒത്തിരി ഇഷ്ടമായി. ചിതറി പോകുന്ന ജീവിതങ്ങള്‍ നമുടെ സ്ഥിരം കാഴ്ചയല്ലെ....

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി ശ്രീ. ബിക്വല്‍ ...
ശ്രീ . ജി. മനു...
ശ്രീ . സജിത്ത് ...
നല്ല വായനയ്ക്കും വാക്കിനും ..
സസ്നേഹം

Jayesh/ജയേഷ് പറഞ്ഞു...

cheriya oru idi kazhinjitteyullu....baakki neril :)

Word Verification maataamo?

ദിനേശന്‍ വരിക്കോളി പറഞ്ഞു...

athe Jayesh Cheriya cheriya idikal ...
kollanalle pattooo ente sareeram kandille...pinne prayathinothu pakvatayillayma kavithayay ..atukonddalle jayesh..oru..oru ithu..kavithayil, alle? word verificatio mattam...
sasneham..

അജ്ഞാതന്‍ പറഞ്ഞു...

നല്ല ഒരു കവിത

ദിനേശന്‍ വരിക്കോളി പറഞ്ഞു...

പ്രിയ സ്നേഹി'താ'('തെ') കവിത വായിച്ചൂ എന്നറിഞ്ഞതില്‍ സന്തോഷം
പക്ഷെ പറയൂ ... നിങ്ങളേക്കുറിച്ച്.. അല്‍പമെങ്കിലും..

അജ്ഞാതന്‍ പറഞ്ഞു...

nalla kavithakal

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...