1
ഇന്നലെപെയ്തമഴയില് വീട് നാലുപാടും ചേര്‍ന്നൊഴുകി
ആളും ആരവങ്ങളും ആളപായവുമില്ല
കളിവീട്ടിലുറങ്ങാറില്ലാരും!
വെളികെട്ട് വെളിപാടുകെട്ട് ഭ്രാന്തുപറഞ്ഞിറങ്ങി
'' കളിയിലല്ലകാര്യം കുട്ടിക്കുറുന്പിലാണ്''
2
ഉമ്മറപ്പടിക്കുതാഴെ ചുവരുതുരന്നൊരു റെയില്‍പ്പാളം
ഇമകളില്‍ ഒരുസ്യപ്നം ഇഴചേര്‍ത്ത്
ഇമതെറ്റാതെ
ഇഴതെറ്റാതെ
ഉഴറും തീവണ്ടികള്‍
ഇടയ്ക്കുതമ്മിലൊന്നുരസുന്പോളില്ലാരവങ്ങള്
ആളപായങ്ങള്‍
ഉറുന്പുനിരപോകും തീവണ്ടികള്‍ പാളം തെറ്റാറില്ല.!
3
അച്ഛനിറക്കിയതോണിയില് അച്ഛനിരുന്നില്ല
ഞാനിരുന്നില്ല
ആളില്ലാതെ ആരവമില്ലാതെ ഒഴുക്കില്‍ മറയുന്നേരം
തുഴയില്ലാതോണിയിലിന്നാളപായവുമില്ല.
വാക്കിലലിയില്ല
നോക്കിലലിയില്ല ഉള്തിരകള് ,തീരനിസ്യനംമാത്രം.
-വീടുവിട്ടിറങ്ങിയില്ലാരും
തുഴയാതോണിയുമായെത്തിയില്ലാരും
ഓര്‍മകള്‍ ചിറകുയര്ത്തുന്പോള് ഫോസിലുകള്‍ തിരയുകയിപ്പൊള്
2007, ഏപ്രിൽ 16, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍
ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...

-
വഴിയരികില്‍ ആളുകള്‍ കൂടുന്നിടങ്ങളില്‍ തല, ഉടല് എന്നിങ്ങനെ വെവ്വേറെ അവയവങ്ങളാകെ പലദിശകളിലായി ഒരു ചിത്രകാരന്റെ ഭാവന. ചിത്രങ്ങളിലേക്കുറ്റുനോക...
-
കുട്ടികള്‍ കളിമണ്ണില്‍ ചില രൂപങ്ങള്‍ തീര്‍ക്കുന്നു തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു ദൈവത്തിനെ അവരും കണ്ടിട്ടില്ല ഏതുരൂപത്തില്‍ഭാഷയില്‍ സ...
3 അഭിപ്രായങ്ങൾ:
കവിത നന്നായിരിക്കുന്നു.;)
Gambheeram. Ashamsakal.
നന്ദി
പ്രമോദ്
സുരേഷ്.
കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ