2007, ഏപ്രിൽ 16, തിങ്കളാഴ്‌ച

വരൂ ഫോസിലുകളോടുചോദിക്കാം

1
ഇന്നലെപെയ്തമഴയില്‍ വീട് നാലുപാടും ചേര്‍ന്നൊഴുകി
ആളും ആരവങ്ങളും ആളപായവുമില്ല
കളിവീട്ടിലുറങ്ങാറില്ലാരും!
വെളികെട്ട് വെളിപാടുകെട്ട് ഭ്രാന്തുപറഞ്ഞിറങ്ങി
'' കളിയിലല്ലകാര്യം കുട്ടിക്കുറുന്പിലാണ്''
2
ഉമ്മറപ്പടിക്കുതാഴെ ചുവരുതുരന്നൊരു റെയില്‍പ്പാളം
ഇമകളില്‍ ഒരുസ്യപ്നം ഇഴചേര്‍ത്ത്
ഇമതെറ്റാതെ
ഇഴതെറ്റാതെ
ഉഴറും തീവണ്ടികള്‍
ഇടയ്ക്കുതമ്മിലൊന്നുരസുന്പോളില്ലാരവങ്ങള്‍
ആളപായങ്ങള്‍
ഉറുന്പുനിരപോകും തീവണ്ടികള്‍ പാളം തെറ്റാറില്ല.!
3
അച്ഛനിറക്കിയതോണിയില്‍ അച്ഛനിരുന്നില്ല
ഞാനിരുന്നില്ല
ആളില്ലാതെ ആരവമില്ലാതെ ഒഴുക്കില്‍ മറയുന്നേരം
തുഴയില്ലാതോണിയിലിന്നാളപായവുമില്ല.
വാക്കിലലിയില്ല
നോക്കിലലിയില്ല ഉള്‍തിരകള്‍ ,തീരനിസ്യനംമാത്രം.
-വീടുവിട്ടിറങ്ങിയില്ലാരും
തുഴയാതോണിയുമായെത്തിയില്ലാരും
ഓര്‍മകള്‍ ചിറകുയര്‍ത്തുന്പോള്‍ ഫോസിലുകള്‍ തിരയുകയിപ്പൊള്‍

ഉപാസന

ശില്‍പിയാവാന്‍ കൊതിച്ചു
കല്ലില്‍കൊത്തിനോക്കി
ശില്‍പിയായില്ല ശിലയിലില്ലായിരുന്നോ ശിവന്‍റെരൂപം?
തടിയില്‍കൊത്തിനോക്കി
ആവിശ്യമില്ലാത്തവയെന്നുകരുതിയവവെട്ടിമാറ്റി
മരം മരമല്ലാതായി
ശില്‍പിയായില്ല ശിലയായി.
ഇതൊരുശീലമായി: ഉപാസന.

വാതിലുകള്‍ ഓര്‍മ്മിപ്പിക്കുന്നത്(പ്രസിദ്ധീകൃതം ; കേരളാകൗമുദി ദിനപ്പത്രം)

തുറന്നിട്ടവാതിലുകളെനിക്ക് കാത്തിരിപ്പിന്‍െറ ഓര്‍മ്മയാണ്...........
തുറന്നിട്ടവാതിലിനുമുന്പില്‍ അച്ഛനെകാത്ത് വാതിലുകള്‍മലര്‍ക്കെതുറന്നിട്ട്
വൈകിയവേളയില്‍ ഇമവെട്ടാതെ,വിദൂരതയില്‍ കണ്ണുപായിച്ച്,
തളര്‍ന്ന് വിവശനായി,വെളിയിലൊരനക്കത്തിനുചെവികൂര്‍പ്പിച്ച്
അങ്ങിനെ..അങ്ങിനെ...യെന്നച്ഛനെകാത്തിരിക്കാറുണ്ടമ്മ.
മഴക്കോളുകള്‍ കണ്ടാല്‍ നീളന്‍ കാലുള്ളകുടനിവര്‍ത്തി അമ്മപറയാറുണ്ട്
'' മാനത്ത് കാറുകള്‍ കാണ് ണ്....!''
തുറന്നിട്ടവാതിലിനുമുന്പിലിരുന്ന് മിന്നാമ്മിനുങ്ങിനെനോക്കി
അയലത്തുകാരന്‍റെകുരകേട്ട് അമ്മപറയാറുണ്ട് ;
''മോന്‍റ്ച്ഛന്‍വര്ണ്.....''
കൂരിരുട്ടിന്‍റെ അഗാധനീലിമയില്‍ എനിക്കറിയാം,അതമ്മയുടെതോന്നലുകളാണെന്ന്
വെറും തോന്നലുകള്‍ മാത്രമാണെന്ന്,
എങ്കിലുംതുറന്നിട്ടവാതിലുകളെനിക്ക്
കാത്തിരിപ്പിന്‍റെ ഓര്‍മ്മയാണ്....
കാമുകനെ തേടിയകണ്ണുകള്‍
അപ്രതീക്ഷിതദു:ഖങ്ങളേറ്റുവാങ്ങിയകണ്ണുകള്‍
പ്രതീക്ഷയോടെതേടിനില്‍ക്കുന്നത്
തുറന്നിട്ടവാതിലിനുമുന്പിലാണ്!.

പ്രയാണം(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ശുദ്ധമായതൊന്നും കൊടുത്തുതീര്‍ക്കാന്‍കഴിയാതെ-
ജംഗമങ്ങളെല്ലാം ജപ്തിക്കുപോയി.
ഇന്ന് പാതിരാ ചൂട്ടിന്‍ കൂട്ട് പാതിവഴിയിലുടവയറ്റുറക്കം
രാത്രിസഞ്ചാരവേഗം
രാത്രിവണ്ടിക്കുകയറണം ,ദൂരെ
രാവിന്‍ തുരങ്കത്തിലൂടോടും തീവണ്ടികള്‍
ചൂളം വിളിക്കാറുണ്ടൊ?
എങ്കില്‍ ചൂളം വിളികളിലറിയാം ഞരക്കം,ഉടല്‍പ്പിളര്‍പ്പ്
രാത്രിദാഹങ്ങള്‍ കണ്‍മിഴിക്കും വഴിയിടങ്ങള്‍ വെയില്‍കൊള്ളാറുണ്ടൊ?
വെയില്‍ നേരങ്ങള്‍ പൂക്കും രാത്രികള്‍ മഴനനയാറുണ്ടൊ?
ഉണ്ടൊ,
നാളെ ഉണരുന്നതും
നാടു നീങ്ങുന്നതും
അറിയാറുണ്ടൊ; ഭ്രാന്ത്!!!!!

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...