2007, ഏപ്രിൽ 14, ശനിയാഴ്‌ച

നടപ്പ്


നട്ടുമാവിൽ ‍കണ്ണുടക്കിയോ
ചെളിയിൽകാലുടക്കിയോ
സമയംതെറ്റിയുള്ളവരവിൽ
ബെല്ലടിച്ചുകാണും
മാഷുവന്ന്‌ ഹാജർ ‍വിളിച്ചുകാണും
ചാപ്റ്റർ ‍തുടങ്ങിക്കാണും
വൈകിയെത്തിയതിന്‌ വെളിയിൽ നിർത്തും
ഹാജറിൽ ഒരുകുറിവീഴും
വാക്കുകൾ നഷ്ടപ്പെടും
കണ്ണുനീർവരും
ഒരുകരച്ചിലിന്റെ വക്കത്തുനിന്നെന്നെ
സൗമിനിടീച്ചർപിടിച്ചുകൊണ്ടുപോയി
വടയും ചാഴയും വാങ്ങിത്തരും

മിക്കക്ലാസ്സിലുംവൈകിയെത്തുന്നതുകൊണ്ട്‌
ഓണപ്പരീക്ഷയ്കുഗ്രഡുകുറയും
ഉറക്കമിളച്ചുപടിക്കാത്തതിന്‌
അമ്മയുംഗ്രേഡുകുറഞ്ഞതിനച്ഛനും-
പൊട്ടിത്തെറിക്കില്ല.

അമ്മ മീൻകറിയോ,കപ്പയോ ഉണ്ടാക്കുന്നതിരക്കിലോ-
മറ്റുവല്ലതിലെങ്കിലുമാവുംഅച്ഛനും

നാലാംക്ലാസ്സിൽ
‍നാലുതവണതോറ്റകുട്ടിയായതിനാലും
വൈകിയെത്തുന്നതിനാലും-
പിറകിലെബെഞ്ചിൽ
മൂനാമതൊനാലാമതോആവും

സൗമിനിടീച്ചർക്കെന്നുമീ-
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്‌, കൈക്കുപിടിച്ച്‌,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും

*********************
ദിനേശൻ വരിക്കോളി
****************************

മഴയല്ല

മഴചിത്രകാരന്‍ തീര്‍ത്തപുഴച്ചിത്രംകണ്ടുകണ്ട്-
ചിത്രകാരനനെ അന്യേഷിച്ചിറങ്ങിയനാള്‍
ഉള്ളില്‍ ഇരുള്‍മൂടിമറഞ്ഞിരിക്കുന്നതുകാണിച്ചുതന്നൂഅമ്മ;
-""ഒരുദിനം കൊടുംങ്കാറ്റിന്‍റവിരലുകള്‍തീര്‍ത്തവിസ്മയചിത്രത്തില്‍
ഒരുമഴച്ചിത്രമായ് അച്ഛന്‍ ഉമ്മറംകയറിവന്നു
ഞങ്ങള്‍ മഴച്ചിത്രംകൊണ്ടുനിന്നു
അമ്മതുവര്‍ത്തെടുത്ത് എത്രമഴച്ചിത്രങ്ങള്‍മായ്ച്ചു!....
ഇപ്പോള്‍ മഴച്ചിത്രകാരന്‍ തീര്‍ത്തപുഴച്ചിത്രംകണ്ടുകണ്ട്-
ഞങ്ങളിലാകെവെയില്‍ചിത്രംവന്നുനിറയുന്നവിസ്മയംമഴയല്ല.

നിന്‍റപുതിയസിംഫണിയില്‍

ഇപ്പോള്‍ നീവല്ലാതെപരിഭ്രമിക്കുന്നു
രാവിലെവാതിലില്‍മുട്ടുന്നപാല്‍ക്കാരനുംപത്രകാരനുംനീമുഖംകൊടുക്കുന്നേയില്ല
വെളിയിലിറങ്ങാന്‍നേരം അലസമായ് പണ്ടേപോലെ മുഖംമിനുക്കാതെ
ലിഫ്റ്റിക്കോഹാന്‍ഭാഗോമോടിപിടിപ്പിക്കാതെ
അലസമായ് ആരെയുംസ്രദ്ധിക്കാതെയാത്രപോകുന്നു.....
ഇരുളുംമുന്‍പ് തിരിച്ചെത്താന്‍ എപ്പൊഴുംഒരുവാച്ച്മോടിക്കായല്ലനീകൈവശം
കരുതുന്നു.
പലപ്പോഴും
വീട്ടിനുള്ളില്‍ക്ഷീണിതനായ് വരുന്നഭര്‍ത്താവിനെ
പതിവുസന്ദര്‍ശകയെ
ഔപചാരികതകൊണ്ടുമൂടിപൊളി്ഷ് ചെയ്തുമിനിക്കിയെടുത്തവാക്കുകള്‍മാത്രം
രാത്രികിടപ്പറയില്‍
നിത്യേനയുള്ളനിന്‍റെതലവേദനയെസൈക്യാട്രിസ്റ്റിന്‍റസൂഷ്മതയില്‍കൂടൊരുക്കിയുംകൂട്ടിരുന്നും
ഇപ്പോള്‍ നീവല്ലാതെ പരിഭ്രമിക്കുന്നു.
ആയതിനാല്‍
ഉറങ്ങാന്‍കിടക്കാന്‍നേരംകുരിഷുവരഞ്ഞുറങ്ങുക
അല്‍പസ്യല്‍പംനീ ഹിന്ദുവോ മുസല്‍മാനോ(അരെന്നറിയില്ലെന്നും)
അള്ളാഹുവിനൊരുസ്തോത്രം ഈശോവിനൊരുമെഴുകുതിരി!!
വാതിലിന്‍റസാക്ഷചുവരുകളുടെവിള്ളല്‍
മുറിയില്‍നിന്നെനോക്കിചിരിക്കുന്നനിന്‍റ്മുഖചിത്രംവ്യക്തതനല്‍കുന്നകണ്ണാടി;
ഫ്രയിംചെയ്ത് ഗ്രൃഹാതുരമായ് സൂക്ഷിക്കുക്
ചില്ലുകള്‍ തകരുന്നവയാകയാല്‍ സസൂക്ഷ്മം സസൂക്ഷ്മം........

നോയിഡയില്‍

മഹാനഗരങ്ങളില്‍ ഇരുള്‍ചിറകുകള്‍ നഷ്ട്പ്പെടുത്തിയ അപ്പനപ്പൂപ്പന്‍റ്കണ്ണടകള്‍
ലോകം അപ്പൂപ്പനിലെന്നുംമാറാലകളായിരുന്നു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍പെറുക്കിയൊ,ഭിക്ഷയാചിച്ചൊ,
പെരുവഴിയിലോപാതവക്കിലൊ ഉപേക്ഷിക്കപ്പെട്ടഭാഗ് കൗശലത്തിനായ് തുറന്നൊ
അപ്പനപ്പൂപ്പന്‍മ്മാര്‍കണ്ടെടുത്തമഹാനഗരങ്ങളില്‍
ഞങ്ങള്‍ അതേഗന്ധംഇന്നുംസൂക്ഷിക്കുന്നവര്‍
നിങ്ങളുടെമഹാനഗരങ്ങള്‍ ഞങ്ങളില്‍വെളുത്തുംഞങ്ങള്‍കറുത്തിരുണ്ടും
അപ്പൂപ്പനേപോലെ ഞങ്ങളിലുംലോകംഒരുമാറാലയായിരുന്നു
ഇന്ന് വഴിയരികിലൊ ആള്‍കൂട്ടത്തിലൊനിങ്ങള്‍കൊണ്ടിടുന്നമാറാലകളില്‍
കരിപുരണ്ടഞങ്ങളുടെജീവിതംഇപ്പൊള്‍ ചുവന്നുകിടക്കുന്നു.
കറുത്തിരുണ്ടൊപുഴകള്‍ക്ക് ഒഴുക്കുനല്‍കിയൊ
കരയാന്‍ ഞങ്ങള്‍ വറ്റിയകടലായിരുന്നു
എന്നിട്ടുംഅടുപ്പിക്കാന്‍പറ്റാത്തമണമിന്നുംപേറുന്നുണ്ട്
അപ്പൂപ്പനോളംമാറാലകളും !...
എങ്കിലും നിങ്ങളിറക്കിയതോണിയില്‍ ഞങ്ങള്‍ക്കില്ലിടം
നിങ്ങള്‍ തന്‍കടവിലും
ഇല്ലിടമുള്‍കാടുകളല്ലാതെ നോയിഡയില്‍.

(നോയിഡയിലെ നിഥാരികൂട്ടക്കൊല)

ഞാന്‍ അഥവാ ഞങ്ങള്‍ എന്നപരബ്ബരയില്‍

ഞാന്‍ അഥവാ ഞങ്ങള്‍ എന്നപരബ്ബരയില്‍

പറയാം അല്ലപറഞ്ഞേക്കാംഎന്നകഥയില്‍
ഇല്ല എഴുതിയില്ല എന്നതിരക്കഥയില്‍
എന്തിന് വെറുതെ എന്നസംഭാഷണത്തില്‍
ലൊക്കേഷന്‍മാറിയുംമറിഞ്ഞുംഞാന്‍ എന്നപരബ്ബരയില്‍
ഞങ്ങള്‍
ആരോടുംപറയരുത്
""ചിത്രകഥയിലായിരുന്നത്''
ഉള്ളിവെട്ടുബ്ബോള്‍ മാത്രംകരയുന്ന അമമക്കഥയികളില്‍
നിന്ന് ഉഞ്ഞ ഉഞ്ഞ അമ്മിഞ്ഞ എന്നചിത്രകഥയിലേയ്ക് ഞങ്ങള്‍പ്രവേശിച്ചു
വിധി ഒരുകവര്‍ച്ചക്കാരന്‍ എന്നകഥയില്‍ അമ്മെ അമ്മെ അമ്മിഞ്ഞെ കൊണ്ടുപോകരുതേ
എന്നുവായിച്ചിരിക്കെവിളിവന്നു
അല്ലകഴുവേറിവിളികേട്ടില്ലെ?
ഞങ്ങള്‍ ചിത്രകഥയില്‍ നിന്നുംഇറങ്ങിവന്ന് ഊണിനിരുന്നു ഉ ണ്ടില്ലൊന്നും';
മുല്ലാക്കഥകള്‍
സൂഫിക്കഥകള്‍
ബീര്‍ബല്‍കഥകള്‍
ഞങ്ങള്‍ കാക്കതൊള്ളായിരംഅലവലാതികള്‍ഞങ്ങളില്‍
ആവലാതിയുള്ള അച്ഛന്‍ അമ്മ ഞങ്ങളെ എരിപൊരിവെയിലില്‍ നിര്‍ത്തി
വെയില്‍ശക്തംഎങ്കിലും തളരാതിരുന്നപോള്‍
അമ്മചിരിച്ചു അചഛനുറച്ചുപറഞ്ഞുപട്ടാളക്കാരനാവുമിവനെങ്കിലുംതോക്കെടുക്കുമോനമുക്കുനേര്‍
പറന്നിറങ്ങുമൊ,അല്ലിവന്‍കൊണ്ടുപോകുമോ നമ്മളെ?.

തന്‍കൊയ്ത്തുകാര‍ന്‍

തന്‍കൊയ്ത്തുകാര‍ന്‍
വയലുകളുണ്ടായിരുന്നു
വിതയുംകൊയ്ത്തുംനടന്നുപോയിരുന്നു
ഒരുനാള്‍ വിതയിറക്കാനില്ലാതെവയലുകളിലവനൊരുനോക്കുകുത്തി
പലനാള്‍വിതയിരിക്കെവയലുകളിലവനൊരുകാഴ്ച്ചകാരന്‍
വിതവരുംവരുംനാളുകളില്‍വരുമായിരിക്കുംപ്രവചനം
വയല്‍കൊണ്ടുവരുംസ്യപ്നങ്ങളില്‍...തടംവെട്ടി,ഇടയ്ക്കിടെ ഉഴുതുമറിച്ച്
തന്നെതന്നെവിതയ്ക്കുംകൊയ്യുംഅയാള്‍തന്‍കൊയ്ത്തുകാരന്‍.....

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...