2007 ഏപ്രിൽ 14, ശനിയാഴ്‌ച

നോയിഡയില്‍

മഹാനഗരങ്ങളില്‍ ഇരുള്‍ചിറകുകള്‍ നഷ്ട്പ്പെടുത്തിയ അപ്പനപ്പൂപ്പന്‍റ്കണ്ണടകള്‍
ലോകം അപ്പൂപ്പനിലെന്നുംമാറാലകളായിരുന്നു
പ്ലാസ്റ്റിക്ക് സാധനങ്ങള്‍പെറുക്കിയൊ,ഭിക്ഷയാചിച്ചൊ,
പെരുവഴിയിലോപാതവക്കിലൊ ഉപേക്ഷിക്കപ്പെട്ടഭാഗ് കൗശലത്തിനായ് തുറന്നൊ
അപ്പനപ്പൂപ്പന്‍മ്മാര്‍കണ്ടെടുത്തമഹാനഗരങ്ങളില്‍
ഞങ്ങള്‍ അതേഗന്ധംഇന്നുംസൂക്ഷിക്കുന്നവര്‍
നിങ്ങളുടെമഹാനഗരങ്ങള്‍ ഞങ്ങളില്‍വെളുത്തുംഞങ്ങള്‍കറുത്തിരുണ്ടും
അപ്പൂപ്പനേപോലെ ഞങ്ങളിലുംലോകംഒരുമാറാലയായിരുന്നു
ഇന്ന് വഴിയരികിലൊ ആള്‍കൂട്ടത്തിലൊനിങ്ങള്‍കൊണ്ടിടുന്നമാറാലകളില്‍
കരിപുരണ്ടഞങ്ങളുടെജീവിതംഇപ്പൊള്‍ ചുവന്നുകിടക്കുന്നു.
കറുത്തിരുണ്ടൊപുഴകള്‍ക്ക് ഒഴുക്കുനല്‍കിയൊ
കരയാന്‍ ഞങ്ങള്‍ വറ്റിയകടലായിരുന്നു
എന്നിട്ടുംഅടുപ്പിക്കാന്‍പറ്റാത്തമണമിന്നുംപേറുന്നുണ്ട്
അപ്പൂപ്പനോളംമാറാലകളും !...
എങ്കിലും നിങ്ങളിറക്കിയതോണിയില്‍ ഞങ്ങള്‍ക്കില്ലിടം
നിങ്ങള്‍ തന്‍കടവിലും
ഇല്ലിടമുള്‍കാടുകളല്ലാതെ നോയിഡയില്‍.

(നോയിഡയിലെ നിഥാരികൂട്ടക്കൊല)

അഭിപ്രായങ്ങളൊന്നുമില്ല:

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...