2007, ഏപ്രിൽ 14, ശനിയാഴ്‌ച

ഞാന്‍ അഥവാ ഞങ്ങള്‍ എന്നപരബ്ബരയില്‍

ഞാന്‍ അഥവാ ഞങ്ങള്‍ എന്നപരബ്ബരയില്‍

പറയാം അല്ലപറഞ്ഞേക്കാംഎന്നകഥയില്‍
ഇല്ല എഴുതിയില്ല എന്നതിരക്കഥയില്‍
എന്തിന് വെറുതെ എന്നസംഭാഷണത്തില്‍
ലൊക്കേഷന്‍മാറിയുംമറിഞ്ഞുംഞാന്‍ എന്നപരബ്ബരയില്‍
ഞങ്ങള്‍
ആരോടുംപറയരുത്
""ചിത്രകഥയിലായിരുന്നത്''
ഉള്ളിവെട്ടുബ്ബോള്‍ മാത്രംകരയുന്ന അമമക്കഥയികളില്‍
നിന്ന് ഉഞ്ഞ ഉഞ്ഞ അമ്മിഞ്ഞ എന്നചിത്രകഥയിലേയ്ക് ഞങ്ങള്‍പ്രവേശിച്ചു
വിധി ഒരുകവര്‍ച്ചക്കാരന്‍ എന്നകഥയില്‍ അമ്മെ അമ്മെ അമ്മിഞ്ഞെ കൊണ്ടുപോകരുതേ
എന്നുവായിച്ചിരിക്കെവിളിവന്നു
അല്ലകഴുവേറിവിളികേട്ടില്ലെ?
ഞങ്ങള്‍ ചിത്രകഥയില്‍ നിന്നുംഇറങ്ങിവന്ന് ഊണിനിരുന്നു ഉ ണ്ടില്ലൊന്നും';
മുല്ലാക്കഥകള്‍
സൂഫിക്കഥകള്‍
ബീര്‍ബല്‍കഥകള്‍
ഞങ്ങള്‍ കാക്കതൊള്ളായിരംഅലവലാതികള്‍ഞങ്ങളില്‍
ആവലാതിയുള്ള അച്ഛന്‍ അമ്മ ഞങ്ങളെ എരിപൊരിവെയിലില്‍ നിര്‍ത്തി
വെയില്‍ശക്തംഎങ്കിലും തളരാതിരുന്നപോള്‍
അമ്മചിരിച്ചു അചഛനുറച്ചുപറഞ്ഞുപട്ടാളക്കാരനാവുമിവനെങ്കിലുംതോക്കെടുക്കുമോനമുക്കുനേര്‍
പറന്നിറങ്ങുമൊ,അല്ലിവന്‍കൊണ്ടുപോകുമോ നമ്മളെ?.

അഭിപ്രായങ്ങളൊന്നുമില്ല:

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...