2007, ഏപ്രിൽ 24, ചൊവ്വാഴ്ച

അവള്‍‍‍‍ പെയ്യുന്നു(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ചിനുചിനെ തുടിതാളലയമൊരു
സൗഹൃദ വെള്ളപ്പാച്ചില്‍ത്തുഴകള്‍
പാടവരന്പിന്‍കാഴ്ചയിതാഹാ
തുരുതുരെ പെയ്യും മനമൊരുവീര്‍പ്പില്‍
കാണാതങ്ങനെനിന്നീടുന്പൊള്‍
പ്രാണനിലായിരമാശകള്‍
മിഴിനീര്‍ ത്തുള്ളിയുറഞ്ഞു-
തറയില്‍ തട്ടിത്തകര്‍ന്നൊരു
രാവിന്‍വ്യഥയൊരുചാലായ്
ചിനുചിനെതുടിതാളലയ-
ഭാവമിരന്പിതപ്പും തുടിയു തുടിയുമുയര്‍ത്തി
ചിനുചിനെയവള്‍ പെയ്യുന്നു.
തുടിതാളംപോയ് നൃത്തച്ചുവടില്‍
പാത്തുപതുങ്ങിയിരുന്നൊരു
പേച്ചുകള്‍അവള്‍ പെയ്യുന്നു.
കറുകറെവിണ്‍മുഖമിരുള്‍ മൂടുംന്പോ-
ളുള്ളിരന്പിപെയ്യുംരാവിന്‍
മൃതിയൊരുചാലായ്
പ്രളയമിതവള്‍ പെയ്യുന്നു.
ചിനുചിനെതുടിതാളം പോയ്
വേച്ചും വേച്ചുമിറയത്തൂഞ്ഞാലില്‍
ചെറുമുത്തുകളാക്കി,വേര്‍പ്പിന്‍
തുള്ളിയുറഞ്ഞതുഹൃത്തില്‍,
അവള്‍ പെയ്യുന്നു.


2002ജനുവരി 13

5 അഭിപ്രായങ്ങൾ:

Muhammed Sageer Pandarathil പറഞ്ഞു...

dinesh
this pome is very good

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

dinesh,
kavitha nannaayittundu ketto

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി സുഹ്രുത്തേ മഹത്തരമൊന്നും എഴുതാനായില്ല ഇത്തിരിവട്ടത്തില്‍‍
എങ്കിലും നന്ദി.( niKk | നിക്ക് ,Qatar,Muhammed SageerPandarathil) .വാക്കുകള്‍ക്ക് സ്നേഹത്തിന്......

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu. Puthiyava pratheekshikkunnu.. Bhavukangal..!!!

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി
സുരേഷ്.
കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...