2008, മേയ് 11, ഞായറാഴ്‌ച

* ആത്മാക്കളുടെ ഭൂപടം

കുട്ടികള്‍ കളിമണ്ണില്‍
ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍ഭാഷയില്‍ സംഭവിക്കുമെന്ന്
അവര്‍ക്കുമറിയില്ല!

കളിമണ്ണിനാല്‍മനുഷ്യനാണ്‌പ്രതിമകളൊക്കെയും തീര്‍ത്തത്
അവര്‍ക്കുമറിയില്ല

പലരൂപഭാവത്തില്‍
പലനിറങ്ങളില്‍
‍കാറ്റുപോലെ പലഭാവങ്ങളില്‍
മഴയെ വരയുമ്പോലൊന്ന്കളിമണ്ണില്‍ കുട്ടികള്
‍അറിയാത്ത ഭാഷയില്‍
‍ചില രൂപങ്ങള്‍ നെയ്തെടുക്കുന്നു

ശില്പിയല്ലവരെന്നാല്‍കണ്ടിട്ടില്ല
ഭൂപടങ്ങളിലൊന്നും
വരയില്‍മാത്രമൊതുങ്ങുകയും
ശിലയില്‍ അടയിരിക്കുകയും ചെയ്യുന്ന
ഇത്തരം ബിംബങ്ങളെ।

*[സമയം മഗസിനില്‍ പ്രസിദ്ധീകരിച്ചത്]

14 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വരയില്‍മാത്രമൊതുങ്ങുകയും
ശിലയില്‍ അടയിരിക്കുകയും ചെയ്യുന്ന
ഇത്തരം ബിംബങ്ങളെ।

നന്നായിരിക്കുന്നു...

Unknown പറഞ്ഞു...

നന്നായിട്ടുണ്ട് മാഷേ.ആശംസകള്‍

രാജന്‍ വെങ്ങര പറഞ്ഞു...

ഭാവുകങ്ങള്‍...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

അനൂപ് അമ്പലപ്പുഴ പറഞ്ഞു...

Dear, chavarukal mahathara srishtikal aanannu viswasikkunnavarkku edakkkide undakunna prasnamanithu. i can understand. Nigalude kuzhappamalla. because nigalude maximum ethre okke ullu....

ദിനേശന്‍ വരിക്കോളി പറഞ്ഞു...

പ്രിയ സുഹ്രുത്തേ ഞാനൊരു എഴുത്തുകാരനല്ല... എഴുത്തിനേക്കുറിച്ച് എനിക്ക് വലിയ പിടിപാടുമില്ല ...എന്തൊക്കെയൊ കുത്തികുറിക്കുന്നു നിങ്ങളിലൊരാള്‍ അതിനെ കവിത യെന്നൊ കഥയെന്നോ വിളിക്കുന്നതുകൊണ്ടുമാത്രം ഞാന്‍ അറിയാതെ ഈവഴിയില്‍ നില്‍ക്കുന്നു ...എങ്കിലും സുഹ്രുത്തേ സ്നേഹത്തിന് ... ആശം സകള്‍ക്ക് ... നല്ല ചവറാണെന്ന് എന്‍റെകവിതകളെന്ന് എനിക്ക് കൂടുതല്‍ വെളിപാടുതന്ന സുഹ്രുത്തിന് ( Dear, chavarukal mahathara srishtikal aanannu viswasikkunnavarkku edakkkide undakunna prasnamanithu. i can understand. Nigalude kuzhappamalla. because nigalude maximum ethre okke ullu....) നന്ദി , സ്നേഹം ഒപ്പം ശ്രീ. രാജന്‍ വെങ്ങര, പുടയൂര്‍, രംഞ്ജിത്ത്.....നന്ദി ...

ഭൂമിപുത്രി പറഞ്ഞു...

വളർന്നാലും തുടരുമല്ലൊ ഈ ശില്പകല

ദിനേശന്‍ വരിക്കോളി പറഞ്ഞു...

ഭൂമിപുത്രീ
- ശില്‍പിയാവാന്‍ കൊതിച്ചു
ശില്‍പിയായില്ല
ശിലകള്‍ മാത്രം ബാക്കി.
കൊത്തുന്നതൊക്കെ ശില്‍പമാവുമെങ്കില്‍ ...
ഇല്ലചിലതൊക്കെ കല്ലുകളായ് തന്നെ കിടക്കും
മറ്റുചിലവ ദൈവമായും പ്രതിരൂപമായും
ചിലപ്പോള്‍ രൂപമില്ലാത്തഭാഷയായും കവിതകള്‍ ......
ഒന്നും പറയുകവയ്യ നന്ദി
വാക്കുകള്‍ക്ക്
നിറഞ്ഞസ്നേഹത്തിന്.

Sureshkumar Punjhayil പറഞ്ഞു...

Ishtamayi Ketto.. Ashamsakal...!!!

വിജയലക്ഷ്മി പറഞ്ഞു...

kavitha nannaayirikkunnu mone manassil nalla aashayangalundu .purathhekkukonduvaranam..aashamsakal!

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി
സുരേഷ്.
വിജയലക്ഷ്മിചേച്ചി,
കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.

ഉപാസന || Upasana പറഞ്ഞു...

I have seen your poems in Weekly. But it is only now i am knowing your presence in blog.

Keep going.
All the bests
:-)
Upasana

ശ്രീഇടമൺ പറഞ്ഞു...

"ആത്മാക്കളുടെ ഭൂപടം" കണ്ടു....
നല്ല വരികള്‍...
ആശംസകള്‍...*

വിജയലക്ഷ്മി പറഞ്ഞു...

monenanaayirikkunnu kavitha.....

മഴക്കിളി പറഞ്ഞു...

മാസികകളിലൊക്കെ കവിതകള്‍ വായിച്ചിരുന്നു..
ആദ്യമായാണു ഈ ബ്ലോഗില്‍...
ആശംസകള്‍....

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...