2007, ഏപ്രിൽ 14, ശനിയാഴ്‌ച

നടപ്പ്


നട്ടുമാവിൽ ‍കണ്ണുടക്കിയോ
ചെളിയിൽകാലുടക്കിയോ
സമയംതെറ്റിയുള്ളവരവിൽ
ബെല്ലടിച്ചുകാണും
മാഷുവന്ന്‌ ഹാജർ ‍വിളിച്ചുകാണും
ചാപ്റ്റർ ‍തുടങ്ങിക്കാണും
വൈകിയെത്തിയതിന്‌ വെളിയിൽ നിർത്തും
ഹാജറിൽ ഒരുകുറിവീഴും
വാക്കുകൾ നഷ്ടപ്പെടും
കണ്ണുനീർവരും
ഒരുകരച്ചിലിന്റെ വക്കത്തുനിന്നെന്നെ
സൗമിനിടീച്ചർപിടിച്ചുകൊണ്ടുപോയി
വടയും ചാഴയും വാങ്ങിത്തരും

മിക്കക്ലാസ്സിലുംവൈകിയെത്തുന്നതുകൊണ്ട്‌
ഓണപ്പരീക്ഷയ്കുഗ്രഡുകുറയും
ഉറക്കമിളച്ചുപടിക്കാത്തതിന്‌
അമ്മയുംഗ്രേഡുകുറഞ്ഞതിനച്ഛനും-
പൊട്ടിത്തെറിക്കില്ല.

അമ്മ മീൻകറിയോ,കപ്പയോ ഉണ്ടാക്കുന്നതിരക്കിലോ-
മറ്റുവല്ലതിലെങ്കിലുമാവുംഅച്ഛനും

നാലാംക്ലാസ്സിൽ
‍നാലുതവണതോറ്റകുട്ടിയായതിനാലും
വൈകിയെത്തുന്നതിനാലും-
പിറകിലെബെഞ്ചിൽ
മൂനാമതൊനാലാമതോആവും

സൗമിനിടീച്ചർക്കെന്നുമീ-
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്‌, കൈക്കുപിടിച്ച്‌,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും

*********************
ദിനേശൻ വരിക്കോളി
****************************

അഭിപ്രായങ്ങളൊന്നുമില്ല:

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...