2007, ഏപ്രിൽ 24, ചൊവ്വാഴ്ച

അവള്‍‍‍‍ പെയ്യുന്നു(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ചിനുചിനെ തുടിതാളലയമൊരു
സൗഹൃദ വെള്ളപ്പാച്ചില്‍ത്തുഴകള്‍
പാടവരന്പിന്‍കാഴ്ചയിതാഹാ
തുരുതുരെ പെയ്യും മനമൊരുവീര്‍പ്പില്‍
കാണാതങ്ങനെനിന്നീടുന്പൊള്‍
പ്രാണനിലായിരമാശകള്‍
മിഴിനീര്‍ ത്തുള്ളിയുറഞ്ഞു-
തറയില്‍ തട്ടിത്തകര്‍ന്നൊരു
രാവിന്‍വ്യഥയൊരുചാലായ്
ചിനുചിനെതുടിതാളലയ-
ഭാവമിരന്പിതപ്പും തുടിയു തുടിയുമുയര്‍ത്തി
ചിനുചിനെയവള്‍ പെയ്യുന്നു.
തുടിതാളംപോയ് നൃത്തച്ചുവടില്‍
പാത്തുപതുങ്ങിയിരുന്നൊരു
പേച്ചുകള്‍അവള്‍ പെയ്യുന്നു.
കറുകറെവിണ്‍മുഖമിരുള്‍ മൂടുംന്പോ-
ളുള്ളിരന്പിപെയ്യുംരാവിന്‍
മൃതിയൊരുചാലായ്
പ്രളയമിതവള്‍ പെയ്യുന്നു.
ചിനുചിനെതുടിതാളം പോയ്
വേച്ചും വേച്ചുമിറയത്തൂഞ്ഞാലില്‍
ചെറുമുത്തുകളാക്കി,വേര്‍പ്പിന്‍
തുള്ളിയുറഞ്ഞതുഹൃത്തില്‍,
അവള്‍ പെയ്യുന്നു.


2002ജനുവരി 13

ക്രൗഞ്ചം(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ക്രൗഞ്ചമിഥുനപ്രാണപ്പിടച്ചിലില്‍
നൊന്തുനീറും രാവിന്‍ വ്യഥാമുഖംകൂട്ടുകാരി.
കൂട്ടുകാരിനിനക്കായ് കരുതിയൊരിറ്റു-

രക്തവും തോര്‍ന്നുപോയീറനില്‍.

കൊക്കുരുമ്മിയന്നെന്നെത്തഴുകികിയോ-

രിറ്റുജീവിനം മാത്രമായുള്ളില്‍
ചിറകുയര്‍ത്തിപറന്നുപറന്നുപോംക്രൗഞ്ചമേ ,

നിന്‍വ്യഥാലിംഗനം-
നെഞ്ചിനുള്ളില്‍ കൂടുകെട്ടിയൊ-

രാത്മലാപമായിന്നും.........'കൂട്ടുകാരി'-
കൂട്ടുകാരിനീയല്ലൊ?

2001 സെപ്തബര്‍ 30

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...